ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം തിങ്കളാഴ്ച പടനിലത്തെ പന്തലിൽ നടക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ 34 നിര്‍ധന യുവതികള്‍ക്കാണ് മംഗല്യമൊരുക്കുന്നത്. രാവിലെ 11 നും 12നും മധ്യേയാണ് മുഹൂര്‍ത്തം. സമൂഹവിവാഹത്തിെൻറ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. താലികൈമാറ്റം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവാഹ ധനസഹായ വിതരണം മന്ത്രി ഇ. ചന്ദ്രശേഖരനും വരണമാല്യ കൈമാറ്റം കെ.സി. വേണുഗോപാല്‍ എം.പിയും നിർവഹിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള വിതരണം െചയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിക്കും. രണ്ട് ലക്ഷം രൂപ, താലി, വിവാഹവസ്ത്രം എന്നിവയാണ് ഭരണസമിതി നല്‍കുന്നത്. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലിെൻറ നിര്‍മാണം അവസാനഘട്ടത്തിലാണ്. പതിനായിരം പേര്‍ക്കുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. മാധ്യമസംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊല്ലം: ചെങ്ങന്നൂർ പാണ്ടനാട് മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ നടന്ന ആക്രമണെത്ത കൊല്ലം പ്രസ്ക്ലബ് അപലപിച്ചു. മാതൃഭൂമി ന്യൂസ് കൊല്ലം ചീഫ് റിപ്പോർട്ടർ എസ്. കണ്ണൻ നായർ, ഡി.എസ്.എൻ.ജി വാഹനത്തിെൻറ ടെക്നീഷ്യൻ യു. പ്രദീപ്കുമാർ, ൈഡ്രവർ ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രസ്ക്ലബിൽ േചർന്ന പ്രതിഷേധയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബിജു പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ജോൺ പി. തോമസ്, എസ്. രാജ്കുമാർ, എം.കെ. വിനോദ് കുമാർ, ആർ.പി. വിനോദ്, പി. രഘുനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.