ദുരന്തവേളയിൽ സർക്കാറിനോട് യു.ഡി.എഫ് സഹകരിച്ചു -ഉമ്മൻ ചാണ്ടി

വിഴിഞ്ഞം: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ചു. സ്നേഹാദരം എന്ന പേരിൽ വിഴിഞ്ഞത്ത് സംഘടിപ്പിച്ച പരിപാടി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ദുരന്തവേളയിൽ പൂർണ സഹകരണമാണ് യു.ഡി.എഫ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രളയക്കെടുതിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണ​െൻറ ആരോപണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും, ഓഖി ദുരന്തകാലത്ത് സംഭവിച്ചതിന് സമാനമായ പാളിച്ചയും വീഴ്ചയുമാണ് കേരളത്തിനെ പ്രളയത്തിൽ മുക്കിയതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അദ്ദേഹം ഷാൾ അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പ്രസിഡൻറ് ശിവകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ശശിതരൂർ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസ​െൻറ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ആസ്റ്റിൻ ഗോമസ്, കോളിയൂർ ദിവാകരൻ നായർ, സാംദേവ്, അഭിലാഷ്, വിൻസ​െൻറ് ഡിപോൾ, വെങ്ങാനൂർ ശ്രീകുമാർ, മുജീബ്റഹുമാൻ, എൻ.എസ്. നുസൂർ, വിനോദ് കോട്ടുകാൽ, ഗ്ളാഡിസ് അലക്സ്, നിസാബീഗം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.