വള്ളക്കടവ്: ഒരു നാളികേരദിനം കൂടി കടന്നുപോകുമ്പോള്‍ കേരനാട്ടില്‍നിന്ന് തെങ്ങുകള്‍ അന്യമാകുന്നു. രോഗം ബാധിച്ച് തെങ്ങുകള്‍ നശിക്കുന്നതും കൊപ്ര സംഭരണം അവതാളത്തിലായതും വെളിെച്ചണ്ണ, പാമോയില്‍ എന്നിവയുടെ ഇറക്കുമതി വ്യാപകമായതുമാണ് സംസ്ഥാനത്ത് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. 35 ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് നാളികേരകൃഷിയെ ആശ്രയിച്ച് കഴിയുന്നത്. വര്‍ഷംതോറും കർഷകരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇൗ മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കാനും നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് പദ്ധതിയായ 'കേരഗ്രാമം' പലയിടത്തും ഇഴയുന്ന അവസ്ഥയാണ്. രോഗബാധിത തെങ്ങുകള്‍ വെട്ടി പുതിയ തൈകള്‍ െവച്ചുപിടിപ്പിക്കുന്നതടക്കമുള്ള സംയോജിത കൃഷി പരിപാലനം, കിണര്‍, മോട്ടോര്‍, ഇറിഗേഷന്‍ പ്രോജക്ടുകള്‍ അടക്കമുള്ള ജലസേചന പദ്ധതികള്‍, യന്ത്രങ്ങള്‍ ഉൾപ്പെടെ മൂല്യവർധിത ഉൽപാദനവും വിപണനവും എന്നിവയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിലൂടെ കേര കൃഷിയില്‍നിന്ന് അകന്ന കര്‍ഷകരെ തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയായിരുന്നു സര്‍ക്കാർ. എന്നാല്‍, പദ്ധതി അവതാളത്തിലായതോടെ ഇത് നിലച്ചു. വടക്കന്‍ കേരളത്തില്‍ തെങ്ങുകള്‍ക്ക് രോഗം ബാധിച്ചതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയയെങ്കില്‍ തെക്കന്‍കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ തെങ്ങില്‍ തോപ്പുകള്‍വാങ്ങി തെങ്ങുകള്‍ മുറിച്ചുമാറ്റി സ്ഥലം മണ്ണിട്ട് നികത്തുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. വര്‍ഷങ്ങളായി കേരകര്‍ഷകരുടെ പ്രതിസന്ധി രൂക്ഷമായിട്ടും നാളികേരവികസനബോര്‍ഡ് നോക്കുകുത്തിയായെന്നുള്ള ആക്ഷേപവും ശക്തമാണ്. നാഫെഡിെൻറ നോഡല്‍ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ്ഫെഡ് എന്നിവ വഴി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പലതും കടലാസിലാണ്. ഇതിനുപുറമെ വെളിെച്ചണ്ണ കയറ്റുമതി നിയന്ത്രിച്ചതും അന്യസംസഥാനങ്ങളില്‍നിന്ന് വിവിധ ബ്രാന്‍ഡുകളുടെ സൺഫ്ലവര്‍ ഓയിലുകള്‍ സംസ്ഥാനത്തെ വിപണികള്‍ കൈയടക്കിയതും കേരവിപണിക്ക് തിരിച്ചടിയായി. പരമ്പരാഗത കയര്‍മേഖലയില്‍ ഉണ്ടായ തകര്‍ച്ചയും തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ ബാധിച്ചു. കൃഷിയിടങ്ങളിലും സര്‍ക്കാർ ഫാമുകളിലും തേങ്ങ വീണ് മുളപൊട്ടി നശിക്കുന്നുണ്ട്. ഇത് എടുത്ത് സൂക്ഷിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. നിലവിൽ തമിഴ്നാട്, കർണാടക സംസഥാനങ്ങളില്‍നിന്ന് ലോഡ് കണക്കിന് നാളികേരമാണ് സംസ്ഥാനത്ത് എത്തുന്നത്. ഇതിന് വിപണിയില്‍ നല്ല വിലയും കിട്ടുന്നുണ്ട്. പുതിയ പാക്കേജുകൾ പ്രഖ്യാപിച്ച് സംസ്ഥാനത്തെ കേരകർഷകരെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ് എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.