തിരുവനന്തപുരം: ബലക്ഷയം സംഭവിച്ച വള്ളക്കടവ് പാലം പുനര്‍നിർമിക്കുന്നതിന് മുന്നോടിയായി താല്‍ക്കാലിക പാതയുടെ നിർമാണത്തിന് 70 ലക്ഷം രൂപ അനുവദിച്ചതായി വി.എസ്. ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു. നിലവിലെ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത് അപകടകരമാണെന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പാതയും ഇതുവഴിയാണ്. അതിനാൽ റോഡ് അടച്ച് പാലത്തിെൻറ പുനര്‍നിർമാണം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് താല്‍ക്കാലിക പാത നിർമിക്കുന്നത്. ഭരണാനുമതി ലഭ്യമായ റോഡിെൻറ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.