കുഴിത്തുറ: താമ്രപർണി നദിക്കരയിലുള്ള രണ്ടാമത്തെ ശിവാലയ ക്ഷേത്രമായ തിക്കുറിശ്ശി മഹാദേവക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന പഞ്ചലോഹത്തിലുള്ള മഹാദേവെൻറ വിഗ്രഹം, മറ്റ് രണ്ട് ചെറിയ വിഗ്രഹങ്ങൾ, പഞ്ചലോഹ പ്രഭ, കാണിക്കവഞ്ചികൾ സ്േട്രാങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഉൾപ്പെെടയുള്ളവ കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മോഷണംപോയ വസ്തുക്കളുടെ മൂല്യം ഇരുപത്തഞ്ച് ലക്ഷത്തോളം വരുമെന്നാണ് പ്രാഥമികനിഗമനം. ദേവസ്വത്തിെൻറ പക്കൽ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളെക്കുറിച്ചുള്ള വ്യകതമായ കണക്കില്ല. ക്ഷേത്രത്തിെൻറ മൂന്ന് വാതിലുകൾ തകർത്തായിരുന്നു മോഷണം. ശ്രീബലി വിഗ്രഹത്തിന് മുക്കാൽ അടി പൊക്കവും മൂന്ന് കിലോഗ്രാം ഭാരവും വരും. കന്യാകുമാരി ദേവസ്വം ബോഡിെൻറ കീഴിലാണ് ക്ഷേത്രം. ഇവിടെ കാവൽക്കാരോ പൊലീസ് സംരക്ഷണമോ സി.സി.ടി.വി സംവിധാനമോ ഇല്ല. തക്കല ഡി.എസ്.പി കാർത്തികേയെൻറ നേതൃത്വത്തിൽ കൈരേഖാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധിച്ചു. മാർത്താണ്ഡം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.