തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർ എടുത്ത വായ്പക്ക് ആശ്വാസം നൽകാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുതന്നെ കണ്ടെത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പലിശരഹിത വായ്പ സബ്സിഡി ഉൾപ്പെടെ നൽകണം. നിയമസഭയിൽ ഏതൊക്കെ എം.എൽ.എമാർ സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.എം ആണെന്നും സജി ചെറിയാനും രാജു എബ്രഹാമും സംസാരിക്കാത്തത് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഉപയോഗപ്പെടുത്താൻ കഴിയുന്ന നിലപാട് കേന്ദ്രത്തിൽനിന്ന് ഉണ്ടാവണം. 2002ലെ ഗുജറാത്ത് ഭൂകമ്പത്തിൽ കേന്ദ്രം കാണിച്ച ശുഷ്കാന്തി ഇക്കാര്യത്തിലും കാണിക്കണം. പാർട്ടി എം.എൽ.എമാർ സി.പി.എമ്മിന് വേണ്ടിയാണ് സംസാരിക്കേണ്ടത്, മണ്ഡല പ്രതിനിധികളായല്ല. ആര് സംസാരിക്കണമെന്ന് പാർലെമൻററി പാർട്ടിയാണ് തീരുമാനിക്കുന്നത്. കേരളത്തിലെ പ്രളയം ചർച്ചചെയ്യാനാണ് നിയമസഭ ചേർന്നത്. അതിൽ എല്ലാ എം.എൽ.എമാർക്കും സംസാരിക്കാൻ പറ്റില്ല. അക്കാര്യത്തിൽ സജി ചെറിയാനും രാജു എബ്രഹാമിനും പരാതിയില്ല. കാര്യം മനസ്സിലായപ്പോൾ രാജു എബ്രഹാം തെൻറ മുൻ പ്രസ്താവന തിരുത്തിയെന്നും കോടിയേരി പറഞ്ഞു. അണക്കെട്ട് തുറന്നുവിട്ടതല്ല പ്രളയത്തിന് കാരണം. പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്നും ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തെ കുറിച്ച് കോടിയേരി പ്രതികരിച്ചു. പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.