പ്രളയകാലത്ത് അനുവദിച്ച അരി സൗജന്യമാക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടൺ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനം നേരിട്ട ദുരന്തത്തി​െൻറ തീവ്രത കണക്കിലെടുത്ത് ഇതി​െൻറ വില എൻ.ഡി.ആർ.എഫിൽനിന്ന് വെട്ടിക്കുറക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രളയബാധിതരായ കുടുംബങ്ങൾക്ക് വിതരണംചെയ്യാൻ 1.18 ലക്ഷം ടൺ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം 89,540 ടൺ അരി അധികമായി അനുവദിച്ചു. തൽക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില കണക്കാക്കി ഇതി​െൻറ വില ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളിൽ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എൻ.ഡി.ആർ.എഫിൽനിന്നും മറ്റ് പദ്ധതികളിൽനിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.