വെഞ്ഞാറമൂട്: വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അധ്യാപകന് സംസ്ഥാന പുരസ്കാരം. വെഞ്ഞാറമൂട് ഗവ. യു.പി സ്കൂൾ അധ്യാപകൻ വെഞ്ഞാറമൂട് ഗുരുകുലത്തിൽ ബി.കെ. സെന്നാണ് പ്രൈമറി വിഭാഗത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായത്. ശാരീരിക വെല്ലുവിളികൾ മൂലം വീൽചെയറിൽ കഴിയേണ്ടിവന്നിട്ടും മികച്ച പാഠ്യേതര പ്രവർത്തനങ്ങളാണ് ബി.കെ. സെന്നിന് അർഹിച്ച പുരസ്കാരം നേടിക്കൊടുത്തത്. സ്കൂളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ, ചിരി ക്ലബ്, വിദ്യാരംഗം, ഗാന്ധിദർശൻ തുടങ്ങി പഠനേതര പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം കൊടുത്തു. ജൈവ വൈവിധ്യ ബോർഡിെൻറ ഗ്രീൻ ടീച്ചർ പുരസ്കാരം, വിഭിന്ന ശേഷി ജീവനക്കാരനുള്ള സംസ്ഥാന പുരസ്കാരം, ഗാന്ധിദർശൻ പുരസ്കാരം, സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകനുള്ള പുരസ്കാരം, അംബേദ്കർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അധ്യാപനത്തിനു പുറമേ നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. വെഞ്ഞാറമൂട് നെഹ്റു യൂത്ത് സെൻറർ, സബർമതി, പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിഷത് തുടങ്ങിയ സംഘടനകളിലെ സജീവ സാന്നിധ്യമാണ്. വിദ്യർഥികൾക്ക് മിമിക്രി പരിശീലനവും നൽകിവരുന്നു. റിട്ട. അധ്യാപകൻ എ. ബ്രഹ്മാനന്ദെൻറയും വി. കമലാഭായിയുടെയും മകനാണ്. ലേഖയാണ് ഭാര്യ. ഇമേജ് സെൻ, മാക്സിമ സെൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.