അപകടകാരണം പുതിയപാലം തുറന്നുകൊടുക്കാത്തതും

കാട്ടാക്കട: തിരുവനന്തപുരം-കാട്ടാക്കട റോഡില്‍ അന്തിയൂര്‍കോണത്ത് പാലം ജങ്ഷനില്‍ അപകടം തുടര്‍ച്ചയാകുന്നു. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ തക്ക വീതിയുള്ള പാലവും റോഡിലെ ഇറക്കവുമാണ് കാരണമാകുന്നത്. പാലം ജങ്ഷനില്‍ അപകടം നടക്കാത്ത ദിവസങ്ങളിെല്ലന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് അന്തിയൂര്‍കോണത്ത് പാലത്തിന് സമീപത്തായി ഒരുപാലം കൂടി നിർമിച്ചിരുന്നു. എന്നാല്‍ നിർമാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോഡ് വീതികൂട്ടി തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ശനിയാഴ്ച ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ എത്തിയ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ഇരമ്പി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. ഇതുവരെ പത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിർമിച്ച പാലം അടിയന്തരമായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.