​ ഹൈസ്​കൂൾ വിഭാഗത്തിൽ അധ്യാപക അവാർഡ് കെ.കെ. സജീവിന്

കല്ലമ്പലം: സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. സജീവിനെ തെരഞ്ഞെടുത്തു. അക്കാദമിക് രംഗത്തും പാഠ്യാനുബന്ധ മേഖലകളിലും മാതൃകപരമായ പ്രവർത്തങ്ങളാണ് കെ.കെ. സജീവി​െൻറ നേതൃത്വത്തിൽ നടന്നത്. 1992ൽ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചായിരുന്നു തുടക്കം. അധ്യാപക വൃത്തിയോടുള്ള താൽപര്യം മൂലം 1995ൽ വിദ്യാഭ്യാസ വകുപ്പിൽ, ഇളമ്പ ഗവ. ഹൈസ്കൂളിൽ ഭൗതിക ശാസ്ത്രാധ്യാപകനായി. അധ്യാപക പരിശീലകനായും പ്രവർത്തിച്ചു. തുടർന്ന് കവലയൂർ ഹൈസ്കൂളിലും ഞെക്കാട് ഹൈസ്കൂളിലും സേവനമനുഷ്ഠിച്ചു. 2004 ൽ െഎ.ടി.@ സ്കൂളിൽ മാസ്റ്റർ ട്രെയിനർ ആയി. 2015-16 കാലഘട്ടത്തിൽ മൂന്നാറിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസറായിരുന്നു. ഞെക്കാട് സ്കൂളിൽ പൂർവവിദ്യാർഥികളെ ഏകോപിപ്പിച്ചുകൊണ്ട്, പ്രാദേശിക വിഭവ സമാഹരണത്തിലൂടെ 43 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിന് നേതൃത്വംവഹിച്ചു. ഇംഗ്ലീഷിലും ജേണലിസത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദധാരിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.