ഭാര്യയെ നിലവിളക്കുകൊണ്ട് അടിച്ചു; ഭർത്താവ്​ പിടിയിൽ

ആറ്റിങ്ങൽ: ഭാര്യയെ നിലവിളക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുദാക്കൽ പഞ്ചായത്തിൽ അയിലത്ത് മൂലയിൽ വീട്ടിൽ ബിജുവാണ് (38) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചയായിരുന്നു സംഭവം. ബിജുവി​െൻറ ഭാര്യ ശാലിനി (36) തലക്ക് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ എസ്.എച്ച്.ഒ ഒ.എ. സുനിലി​െൻറ നിർദേശ പ്രകാരം പ്രിൻസിപ്പൽ എസ്.ഐ തൻസിം, എസ്.ഐമാരായ പ്രദീപ് കുമാർ, സനൽകുമാർ, എസ്.സി.പി.ഒ ജയൻ, മഹേഷ്, ഉദയകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.