തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റ് നികത്തുന്നതിനായുള്ള മോപ്-അപ് കൗൺസലിങ് സംബന്ധിച്ച വിജ്ഞാപനം www.cee-kerala.org, www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിെല ഒാൾഡ് ഒാഡിറ്റോറിയത്തിൽ നടത്തുന്ന കൗൺസലിങ്ങിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ മൂന്നിന് വൈകീട്ട് ആറിന് മുമ്പ് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒാപ്ഷൻ നൽകണം. ഹെൽപ് ലൈൻ: 0471 2332123, 2339101, 2339102, 2339103, 2339104. മോപ്-അപ് കൗൺസലിങ്ങിൽ മെഡിക്കൽ േകാഴ്സുകൾക്കുള്ള സാംസ്ഥാന റാങ്ക് ലിസ്റ്റിൽ നിന്ന് അപേക്ഷകർ ലഭ്യമാകാതെ സീറ്റുകൾ ഒഴിവ് വരുന്ന പക്ഷം 2018 ലെ നീറ്റ് യോഗ്യത നേടിയതും സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാതെ പോയതുമായവരെ പരിഗണിക്കും. ഇവർ നേറ്റിവിറ്റി യോഗ്യത, അക്കാദമിക് യോഗ്യത, വയസ്സ് സംബന്ധിച്ച യോഗ്യത എന്നിവ നേടിയിരിക്കണം. ഹെൽപ് ലൈൻ: 0471 2332123, 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.