തെങ്ങിന്‍തൈ ഉൽപാദനകേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

വള്ളക്കടവ്: . വള്ളക്കടവ് ബംഗ്ലാദേശ് പ്രിയദര്‍ശിനി നഗറില്‍ സ്ഥിതി ചെയ്യുന്ന ഉൽപാദനകേന്ദ്രമാണ് രണ്ടുവര്‍ഷമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ജില്ല പഞ്ചായത്തി​െൻറ കീഴില്‍ പ്രവർത്തിക്കുന്ന കേന്ദ്രം പ്രതിവര്‍ഷം അമ്പതിനായിരത്തിലധികം തൈകളാണ് ഉൽപാദിപ്പിച്ച് സംസ്ഥാനത്തി​െൻറ വിവിധ കൃഷിഭവനുകളില്‍ വിതരണം ചെയ്യുന്നത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനാൽ ഇവിടെ ഇപ്പോള്‍ ഉൽപാദനം പകുതി മാത്രമാണുള്ളത്. എന്നാൽ, കേന്ദ്രം അടച്ചുപൂട്ടി തെങ്ങിന്‍തൈ ഉൽപാദനത്തിന് ബദല്‍ സംവിധാനം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാറിന് കഴിഞ്ഞിട്ടുമില്ല. പ്രളയത്തെതുടർന്ന് ഉൽപാദിപ്പിച്ച തൈകള്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. അതേസമയം കേന്ദ്രം അടച്ചുപൂട്ടി സ്ഥലം എയര്‍പോര്‍ട്ട് അതോറ്റിറ്റിക്ക് കൈമാറാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നേരത്തേ വിമാനത്താവളവികസനത്തിനായി പല ഘട്ടങ്ങളിലായി നാല് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എറ്റെടുത്തിരുന്നു. ബാക്കി ഒന്നര ഏക്കര്‍ സ്ഥലത്താണ് വര്‍ഷങ്ങളായി തൈ ഉൽപാദനം നടക്കുന്നത്. ചാവക്കാട്, കുറ്റിയാടി എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന വിത്ത് തേങ്ങകള്‍ പാകി മുളപ്പിച്ച് തൈകളായിട്ടാണ് സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിലെ കൃഷി ഭവനുകളിലേക്ക് പോകുന്നത്. കേരളത്തിലെ മികച്ച തെങ്ങിന്‍തൈ ഉൽപാദനകേന്ദ്രമായിട്ടാണ് വള്ളക്കടവ് അറിയപ്പെടുന്നത്. പ്രദേശത്തെ മണല്‍ നിറഞ്ഞ ഇൗര്‍പ്പമുള്ള പ്രദേശം തൈ ഉൽപാദനത്തിന് ഉചിതമെന്ന് കണ്ടതിനെതുടര്‍ന്നാണ് അമ്പത് വര്‍ഷം മുമ്പ് ഇവിടെ സര്‍ക്കാര്‍ ഉൽപാദനകേന്ദ്രം ആരംഭിച്ചത്. ഇതിനുപുറമെ വിവിധയിനം പച്ചക്കറി വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് കൃഷിഭവനുകളിലേക്ക് വിതരണം ചെയ്തിരുന്നു. ജില്ല പഞ്ചായത്തി​െൻറ ഒാരോ കണക്കെടുപ്പിലും ലാഭത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.