(ചിത്രം) വെളിയം: ഓടനാവട്ടം ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വെളിയം പഞ്ചായത്തും പൊലീസും ഗതാഗതം സുഗമമാക്കാൻ ഇടപ െടുന്നില്ലെന്ന് പരാതിയുണ്ട്. ഓയൂർ-കൊട്ടാരക്കര റോഡ് കടന്നുപോകുന്ന പ്രധാന ജങ്ഷനാണ് ഓടനാവട്ടം. കുടവട്ടൂരിൽനിന്ന് വരുന്ന ബസുകൾ ജങ്നിലേക്ക് കടക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇവിടത്തെ അനധികൃത ടെമ്പോ സ്റ്റാൻഡുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്തും പൂയപ്പള്ളി പൊലീസും ടെേമ്പാ സ്റ്റാൻഡ് മാറ്റാൻ തീരുമാനം എടുത്തിരുന്നെങ്കിലും ൈഡ്രവർമാർ എതിർത്തു. ഒടുവിൽ പൊലീസും പഞ്ചായത്തും സ്റ്റാൻഡ് മാറ്റത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. അതേസമയം പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ഓടനാവട്ടത്തെ ബസ് സ്റ്റോപ്പുകൾ മാറ്റിയിരുന്നു. ഇത് ബസ് യാത്രികർക്ക് ബുദ്ധിമുട്ടാവുകയും ചെയ്തു. ജങ്ഷനിലെ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഒഴുക്ക് നിലച്ച് ഓട; നടപടിയെടുക്കാതെ അധികൃതർ വെളിയം: ഓടനാവട്ടം ജങ്ഷനിലെ ഓടയിലൂടെ വെള്ളം ഒഴുകാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുേമ്പാഴും അധികൃതർ നിസ്സംഗതയിൽ. കനത്ത മഴയിൽ ഓടയുടെ മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. ചിലയിടത്ത് കടകളിൽ വെള്ളം കയറുകയും ചെയ്തു. 2014ൽ ഓയൂർ-കൊട്ടാരക്കര റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ 18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ ഓടനിർമാണവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, നിർമാണം പാതിവഴിയിൽ നിലച്ചതോടെ വെള്ളം ഒഴുകാതെയായി. മഴയിൽ മാലിന്യം റോഡിലേക്ക് പ്രവഹിക്കുകയും ഇതിലൂടെ ബൈക്കുകളും മറ്റ് വാഹനങ്ങളും കടന്നുപോകുമ്പോൾ അപകടത്തിന് ഇടയാവുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.