ദുരിതാശ്വാസം: ഒ​ാ​േട്ടാ ​തൊഴിലാളികൾ ഒര​ുദിവസത്തെ വരുമാനം നൽകും

പുനലൂർ: പ്രളയബാധിതർക്ക് സഹായവുമായി പുനലൂരിലെ ഒാട്ടോറിക്ഷ തൊഴിലാളികളും. ഇൗമാസം 10ന് പട്ടണത്തിലെ ഒാട്ടോകൾ സവാരി നടത്തുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒാട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ സംയുക്തമായി ധനസമാഹരണം നടത്തുന്നത്. മുനിസിപ്പൽ മേഖലയിലെ എല്ലാ ഒാട്ടോ സ്റ്റാൻഡിലേയും തൊഴിലാളികളും ഇതിൽ അണിനിരക്കും. ഒാട്ടോ യാത്രക്കാർക്കും തങ്ങളുടെ അധിക സഹായം യാത്രയിൽ ൈഡ്രവർമാരെ ഏൽപിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒാട്ടോ തൊഴിലാളികളുടെ യോഗം മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷതവഹിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനത്തിനും സംഘം എത്തും. ഫാമിങ് തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകണം പുനലൂർ: സർക്കാർ പ്രഖ്യാപിച്ച തോട്ടം തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ, ഫാമിങ് കോർപറേഷനിലെ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുന്നതിന് എസ്റ്റേറ്റ് മാനേജർമാർ അടിയന്തര ഇടപടൽ നടത്തണമെന്ന് ഫാമിങ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതാക്കൾ ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം ജോലി നഷ്ടപ്പെട്ട തോട്ടം തൊഴിലാളികൾക്ക് ഓണക്കാലത്ത് 15 കിലോ അരി സൗജന്യ റേഷനായി അനുവദിച്ചെങ്കിലും പ്ലാേൻറഷൻ ഓഫിസറുടെ ഓഫിസിൽ തൊഴിലാളികളുടെ പട്ടികയും റേഷൻ കാർഡി​െൻറ നമ്പറും എസ്.എഫ്.സി.കെ അധികൃതർ സാക്ഷ്യപ്പെടുത്തി നൽകണം. ഈ പ്രവർത്തനം സമയകൃത്യത പാലിച്ച് നടപ്പാക്കണമെന്ന് യൂനിയൻ പ്രസിഡൻറ് കറവൂർ എൽ. വർഗീസ്, സെക്രട്ടറി എസ്. ഷാജി എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.