പത്തനാപുരം: പ്രളയബാധിത പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വില്ലേജുകളെ ഉൾപ്പെടുത്തി ഉടൻ പുതിയ പട്ടിക കൈമാറുമെന്ന് തഹസിൽദാർ കെ.ആർ. മിനി അറിയിച്ചു. സർക്കാറിെൻറ പട്ടികയിൽ താലൂക്കിലെ പ്രളയബാധിത വില്ലേജുകളിൽ ആറെണ്ണം ഉൾപ്പെട്ടിരുന്നില്ല. ഏഴ് വില്ലേജുകളിലായി 18 ദുരിതാശ്വാസക്യാമ്പുകളാണ് താലൂക്കിൽ തുറന്നത്. കനത്ത കാറ്റിൽ പട്ടാഴി, വിളക്കുടി വില്ലേജുകളിൽ ഒട്ടേറെ വീടുകളും മഴവെള്ളം കയറി വീടും കൃഷിയും നശിച്ചിരുന്നു. പ്രളയബാധിത വില്ലേജുകളുടെ പട്ടികയിൽ ഇടം നേടിയില്ലെങ്കിൽ അർഹമായ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകും. കാർഷികരംഗത്തെയും പൊതുമരാമത്ത് മേഖലയിലെയും നഷ്ടങ്ങളുടെ കൂട്ടത്തിൽ പട്ടികയിൽ ഇടം നേടാത്ത വില്ലേജുകളുടെ വിവരം കൈമാറാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉടൻ നൽകുമെന്നും തഹസിൽദാർ പറഞ്ഞു. ആദ്യ പട്ടികയിൽ ഏഴ് വില്ലേജുകൾ എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു. ഓണറേറിയം നൽകും കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഒരുമാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. പ്രസിഡൻറ് ഉള്‍പ്പെടെ 19 അംഗങ്ങളുടെ ഓണറേറിയ തുകയായ 1,46,400 രൂപയാണ് നൽകുന്നതെന്ന് പ്രസിഡൻറ് ആർ.എസ്. ബിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.