ഫാ. സി.സി ജോണിന് മികച്ച പ്രൻസിപ്പലിനുള്ള അവാർഡ്

തിരുവനന്തപുരം: പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. 2016ലെ മികച്ച സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡ് ഫാ. സി.സി. ജോണിനെ തേടിയെത്തിയത് വിദ്യാർഥികളെയും അധ്യാപകരെയും സന്തോഷത്തിലാഴ്ത്തി. സ്കൂളിൽ നടപ്പാക്കിയ പുതുമയാർന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. വായനക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനത്തിലൂടെ വിദ്യാർഥികളിൽ വായനസംസ്കാരം വളർത്തി എടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം. ഹരിതവത്കരണ പരിപാടിയുടെ ഭാഗമായി ക്ലാസ് ഗാർഡൻ, ഇന്ത്യയിലാദ്യമായി ആരംഭിച്ച സ്വച്ഛ് സ്കൂൾ, സ്വച്ഛ് ക്ലാസ് പദ്ധതി, ജില്ലയിലെ വലിയ ഹൈടെക് ഓഡിറ്റോറിയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടെ മൂന്നുവർഷമായി സ്കൂൾ കൈവരിച്ച നേട്ടങ്ങളാണ് ഫാ. സി.സി. ജോണിനെ അവാർഡിനർഹമാക്കിയത്. അക്കാദമിക് രംഗത്ത് 99 ശതമാനം വിജയം അഞ്ചു വർഷമായി നിലനിർത്തിയത് അവാർഡ് കമ്മിറ്റി പ്രത്യേകം വിലയിരുത്തി. സ്കൂൾ പ്രവേശനത്തിൽ സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടുന്ന സ്കൂൾ എന്ന ഖ്യാതിയും സ​െൻറ് മേരീസിന് സ്വന്തമാണ്. ഭിന്നശേഷി വിദ്യാർഥികളുടെ പ്രവേശനത്തിലും അക്കാദമിക പരിപാലനത്തിലും ഫാ. ജോണി​െൻറ ഇടപെടൽ അഭിനന്ദനാർഹമാണെന് സ്കൂൾ പി.ടി.എ പ്രസിഡൻറ് എ. ജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.