തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് ജില്ല ജോയൻറ് സെക്രട്ടറി അൻവർ വള്ളക്കടവ് എസ്.ഡി.പി.ഐയിൽ ചേർന്നു. ജില്ല ജനറൽ സെക്രട്ടറി പ്രാവച്ചമ്പലം അഷ്റഫ് അംഗത്വംനൽകി. ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്ന ഏക പാർട്ടി എസ്.ഡി.പി.ഐ മാത്രമാണെന്നും കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ കേരള ജനത അത് അനുഭവിച്ചറിഞ്ഞതാണെന്നും അംഗത്വം ഏറ്റുവാങ്ങി അൻവർ വള്ളക്കടവ് പറഞ്ഞു. ജില്ല സെക്രട്ടറി ഷബീർ ആസാദ്, കമ്മറ്റി അംഗങ്ങളായ ജലീൽ കരമന, മഹ്ഷൂഖ്, സിദ്ദീഖ്, വള്ളക്കടവ് നിസാം, സുലൈമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.