രക്ഷാപ്രവർത്തകരെ ആദരിച്ചു

പോത്തൻകോട്: പ്രളയബാധിത സ്ഥലങ്ങളിൽ രക്ഷാ ദൗത്യത്തിലേർപ്പെട്ട് മടങ്ങിയെത്തിയവർക്ക് ജന്മനാടി​െൻറ സ്നേഹാദരം. മത്സ്യത്തൊഴിലാളികളടക്കമുള്ള ഒമ്പത് പേരെയാണ് പുതുക്കുറിച്ചി മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ ആദരിച്ചത്. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങ് കടയ്ക്കാവൂർ സി.െഎ അരുൺ ഉദ്ഘാടനംചെയ്തു. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് ഫെലിക്സ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡൻറ് എച്ച്.എം. സഫീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ, ചിറയിൻകീഴ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് അബ്ദുൽ വാഹിദ്, ഗ്രേസ് വാലി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ എം.എം. ബഷീർ, എം.എസ്. കമാൽ, സുദീർ മന്നാനി എന്നിവർ പെങ്കടുത്തു. പെരുമാതുറ നിവാസികളായ അബു, സുഹൈൽ, സനീദ്, സലിം, സജി, അമീൻ, സുൽഫി, നിഷാദ്, ജലീൽ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.