ആര്യനാട് -ചെറ്റച്ചൽ റോഡ്​ നവീകരണം: ജങ്​ഷൻ വികസനം മെല്ലെപ്പോക്കിൽ

ആര്യനാട്: സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആര്യനാട് -ചെറ്റച്ചൽ റോഡി​െൻറ നവീകരണം അവസാനഘട്ടത്തിലേക്ക് കടന്നെങ്കിലും ജങ്ഷൻ വികസനം മെല്ലെപ്പോക്കിൽ. ആര്യനാട് പാലം ജങ്ഷൻ, ചെറ്റച്ചൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഇനിയും ജോലികൾ അവശേഷിക്കുകയാണ്. ഇൗ മാസം പണികൾ പൂർത്തിയാക്കേണ്ട റോഡിൽ ഇനിയും അവശേഷിക്കുന്ന ജോലികൾ ഏറെയുണ്ട്. ജങ്ഷനുകളിൽ ഇനിയും ടാറിങ് നടത്തേണ്ടതുണ്ട്. പാലം ജങ്ഷനിൽ കുറച്ചുഭാഗം മെറ്റൽ നിരത്തിയിട്ടിരിക്കുന്നതിനാൽ വാഹനയാത്രയും ദുസ്സഹമാണ്. വിനോബ ജങ്ഷനിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതായി റോഡുപണി ചെയ്യുന്ന കമ്പനി അധികൃതർ പറഞ്ഞു. വനമേഖലയായ പറണ്ടോട്- വിനോബ നികേതൻ പ്രദേശങ്ങൾക്കിടെയുള്ള ടാറിങ് ജോലികൾ അടുത്ത ആഴ്ച തുടങ്ങും. പാലം ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനുണ്ട്. ആര്യനാട് പോസ്റ്റ് ഓഫിസ് മുതൽ പാലം ജങ്ഷൻ വരെ റോഡിനിരുവശത്തും കൈവരികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി തർക്കം നിലനിൽക്കുന്നതായി അധികൃതർ പറഞ്ഞു. വെള്ളനാട് കെ.എസ്.ആർ.ടി.സി ജങ്ഷന് മുൻവശം ഓടയുടെ ജോലികൾ പൂർത്തിയാകാനുണ്ട്. റോഡിനോട് ചേർന്ന് നിൽക്കുന്ന ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിച്ചിട്ടില്ല. റോഡി​െൻറ വശത്തുനിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്തില്ലെങ്കിൽ അപകടസാധ്യതയും കൂടുതലാണ്. നാലു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 40 കോടി രൂപയാണ് നിർമാണച്ചെലവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.