ശുചീകരണം നടത്തി

നെടുമങ്ങാട്: ആനാട് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ നാൽപതോളം വരുന്ന ദൗത്യസംഘം പാണ്ടനാട്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. പഞ്ചായത്തിലെ ഉള്‍പ്രദേശമായ നോര്‍ത്ത് പാണ്ടനാട് പ്രയാര്‍ രണ്ടാം വാര്‍ഡാണ് ശുചീകരിച്ചത്. പ്രളയസമയത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ഈ പ്രദേശത്തുനിന്ന് ജനങ്ങളെ രക്ഷിച്ചത്. ഇവിടത്തെ പാണ്ടനാട് ഗവ. ആയുർവേദ ആശുപത്രി പൂർണമായും ശുചീകരിക്കുകയും പ്രദേശത്തെ കിണറുകളും അംഗന്‍വാടി കെട്ടിടവും വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷി​െൻറ നേതൃത്വത്തില്‍ 40ഓളം വരുന്ന ദൗത്യസംഘമാണ് നേതൃത്വം നല്‍കിയത്. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, മേസ്തിരിമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ഷീല, സ്ഥിരം സമിതി ചെയര്‍മാന്‍ ആറാംപള്ളി വിജയരാജ്, അക്ബര്‍ ഷാന്‍, മെംബര്‍മാരായ സിന്ധു, ശ്രീകല, ചിത്രലേഖ, പാണയം നിസാര്‍, മൂഴി സുനില്‍, വേങ്കവിള സജി, പ്രഭ, ലേഖ, ഷീലാകുമാരി, സതികുമാര്‍ എന്നിവരും സന്നദ്ധപ്രവര്‍‍ത്തകരായ വഞ്ചുവം അമീര്‍, രതീഷ്, പ്രവീണ്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.