ട്രെയിൻ പ്ലാറ്റ്ഫോം മാറിപ്പുറപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

നാഗർകോവിൽ: കോട്ടാർ ജങ്ഷനിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നാഗർകോവിൽ പാസഞ്ചർ അടുത്തിടെ പ്ലാറ്റ്ഫോം മാറിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലങ്ങളായി ഒന്ന് എ പ്ലാറ്റ്ഫോമിൽനിന്ന് ദിവസവും രാവിലെ തിരുവനന്തപുരത്തേക്ക് പോയിരുന്ന പാസഞ്ചർ െട്രയിൻ ഇപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന് പ്ലാറ്റ്ഫോമുകളിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇതിൽ കോയമ്പത്തൂരി​െൻറ പേരുള്ള ബോഡുകളും എ.സി. കോച്ചുകളുമുള്ള ബോഗികളും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ശനിയാഴ്ച പാസഞ്ചർ പുറപ്പെടാൻ വൈകിയപ്പോൾ തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കോയമ്പത്തൂർക്ക് പോകുന്ന പാസഞ്ചർ ട്രെയിനും കൊണ്ടിട്ടു. എന്നാൽ 20 മിനിറ്റ് വൈകി 6.50ന് തിരുവനന്തപുരം പാസഞ്ചർ പുറപ്പെട്ടപ്പോൾ കോയമ്പത്തൂർ എന്ന ബോഡ് കാരണം െട്രയിൻ മാറി കയറിയവർ പരിഭ്രാന്തിയിലായി. ഇതിനിടെ ബാഗുമായി ചാടിയിറങ്ങാൻ ശ്രമിച്ച സ്ത്രീ പ്ലാറ്റ്ഫോമിൽ വീണു. നിലവിൽ റെയിൽവേയുടെ ചെറിയ അനാസ്ഥ അപകടം വിളിച്ചുവരുത്തുന്ന സ്ഥിതിയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.