തിരുവനന്തപുരം: സാന്ത്വനം ജീവകാരുണ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വ് 2018' സംഘടിപ്പിച്ചു. ബീമാപള്ളി സ്വന്തനം നഗറില്‍ നടന്ന പരിപാടി ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പുളിക്കന്‍ മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം പ്രസിഡൻറ് ടി. ഇസ്ഹാഖ് അധ്യക്ഷതവഹിച്ചു. എസ്.ജി.എസ്.ടി അസി. കമീഷണര്‍ എം.കെ.എം. ബാദുഷ, പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത്, അജിത്ത് ബാബു, എ.ആര്‍. റഹ്മത്ത്, സഫറുല്ല എന്നിവര്‍ സംസാരിച്ചു. പ്രളയ മുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ പൂന്തുറയിലെ മത്സ്യത്തൊലാളികളെ ആദരിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് സ്വര്‍ണമെഡലുകള്‍ വിതരണം ചെയ്തു. പാവപ്പെട്ടവര്‍ക്കായി 'ഉപജീവനത്തിനൊരുപാധി' പദ്ധതിയുടെ സമര്‍പ്പണവും നടന്നു. സാന്ത്വനം സെക്രട്ടറി സുധീര്‍ സ്വാഗതവും നൗഷാദ് ഖാന്‍ നന്ദിയും പടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.