ഐ.പി.പി.ബിയുടെ പ്രവർത്തനം തുടങ്ങി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്ത്യ പോസ്റ്റ് പേമ​െൻറ്സ് ബാങ്കി​െൻറ പ്രവർത്തനം ആരംഭിച്ചു. ബാങ്കുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു. നാഗർകോവിൽ ശാഖയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിർവഹിച്ചു. നാഗർകോവിൽ ടൗൺ, ഇരവിപുതൂർ, മരുങ്കൂർ, കുമാരപുരം തോപ്പൂർ എന്നിവിടങ്ങളിലെ ശാഖയുടെ ഉദ്ഘാടനം വിജയകുമാർ എം.പി, എം.എൽ.എമാരായ സുരേഷ്രാജൻ, ആസ്റ്റിൻ എന്നിവർ നിർവഹിച്ചു. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും. അതത് മേഖലയിലെ പോസ്റ്റ്മാൻ ആയിരിക്കും ബാങ്കിനെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുക. പോസ്റ്റൽ ദക്ഷിണമേഖല ചെയർമാൻ ഡോ. വെണ്ണം ഉപേന്ദർ, സീനിയർ റീജനൽ സൂപ്രണ്ട് വി.പി. ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.