കണിയാപുരം രാമചന്ദ്രൻ പുരസ്കാരം ഇന്ന് സമർപ്പിക്കും

പോത്തൻകോട്: ചിറ്റാറ്റ്മുക്ക് വൈ.എം.എച്ച്.എ ഗ്രന്ഥശാല ഏർപ്പെടുത്തിയ മൂന്നാമത് കണിയാപുരം രാമചന്ദ്രൻ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് ഞായറാഴ്ച സമർപ്പിക്കും.10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് വൈകീട്ട് ഏഴിന് ചിറ്റാറ്റ്മുക്ക് സ​െൻറ് വിൻസ​െൻറ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിക്കും. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ചന്തവിള മുരളി, നെഹ്റു യുവകേന്ദ്ര യൂത്ത് കോഓഡിനേറ്റർ സുജിത്ത് എഡ്വിൻ, പ്രളയബാധിതപ്രദേശത്ത് രക്ഷകരായ നാട്ടിലെ മത്സ്യത്തൊഴിലാളികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് ഗ്രന്ഥശാല നൽകുന്ന തുകയും മന്ത്രിക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.