എസ്. സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറി പെരുമാതുറക്ക് പുറത്ത് താമസിക്കുന്ന പെരുമാതുറക്കാറുടെ കൂട്ടായ്മ രൂപപ്പെടുത്താനുള്ള ആലോചനകളിലും ചർച്ചകളിലും തുടക്കംമുതൽ സഹകരിക്കാൻ അവസരം ലഭിച്ചിരുന്നു. സ്നേഹതീരം എന്ന പേരിൽ കൂട്ടായ്മ രൂപപ്പെട്ടപ്പോൾ ആദ്യമായി രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റിയിലും അംഗമായിരുന്നു. ആദ്യ ഭരണസമിതി മുതൽ വിവിധ ചുമതലകളിൽ സ്നേഹതീരത്തിനുവേണ്ടി പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി ആസ്ഥാന മന്ദിരവും 700ലധികം അംഗങ്ങളുമുള്ള ബൃഹദ് പ്രസ്ഥാനമായി ഇന്ന് സ്നേഹതീരം മാറിയിരിക്കുന്നു. 1000 അംഗങ്ങളുള്ള സംഘടനയായി മാറാൻ സ്നേഹതീരത്തിന് ഇനി അധികകാലം വേണ്ടിവരില്ല. സംഘടന ഏത് പരിപാടി ഏറ്റെടുത്താലും അവയൊക്കെ വലിയ വിജയമാക്കാൻ അംഗങ്ങൾ കാട്ടുന്ന താൽപര്യവും ഒരുമയുമാണ് സ്നേഹതീരത്തിെൻറ അടിത്തറ. എട്ട് വർഷക്കാലത്തിനിടയിൽ വന്ന മൂന്ന് ഭരണസമിതികളും സംഘടനയെ വളർത്താൻ നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾ അംഗങ്ങളിൽ വലിയ ആത്മവിശ്വാസം വളർത്തിയെടുത്തിട്ടുണ്ട്. 'സംഘടനയെ തളർത്താൻ അനുവദിക്കില്ല' എന്ന പൊതുബോധം അംഗങ്ങൾക്കിടയിൽ ശക്തിപ്പെടുത്തിയത് ഇൗ ആത്മവിശ്വാസമാണ്. സംഘടനക്കും അംഗങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഒരു സ്ഥാപനം സേവന വാണിജ്യ മേഖലയിൽ തുടങ്ങുന്നതിനുള്ള ആലോചനയും ഇപ്പോൾ സജീവമാണ്. സ്നേഹതീരത്തിെൻറ ഉപദേശകസമിതി ചെയർമാൻ കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിെൻറ CMD ഡോ. എം.ഐ. സഹദുള്ളയാണ്. പ്രസിഡൻറ് ഇ.എം. നജീബ് സാമൂഹികരംഗത്ത് തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയുമാണ്. ജീവിതത്തിെൻറ വിവിധ മേഖലകളിൽ ശോഭിക്കുന്ന ഒട്ടനവധി പേർ വിദേശമലയാളികളടക്കം പ്രായഭേദമന്യേ സംഘടനയിൽ അംഗങ്ങളാണ്. അവരെല്ലാം സ്നേഹതീരത്തിെൻറ വളർച്ചയിൽ അത്യധികമായ താൽപര്യം കാണിക്കുന്നവരുമാണ്. ഇവരുടെയെല്ലാം ഉപദേശ-നിർദേശങ്ങളുടെ പിൻബലത്തോടെ സ്നേഹതീരത്തിന് ഉന്നത നിലവാരത്തിലുള്ള ഒരു സ്ഥാപനം സമീപഭാവിയിൽ പടുത്തുയർത്താൻ കഴിയും. സ്നേഹതീരത്തിെൻറ വളർച്ചയിൽ അംഗങ്ങൾ കാണിക്കുന്ന അത്യധികമായ താൽപര്യവും സംഘടനയെ തളരാൻ അനുവദിക്കില്ല എന്ന പൊതുബോധവും കണക്കിലെടുത്താൽ ഇന്നത്തെ അമരക്കാർ തന്നെ നാളെയും തുടരണമെന്ന ചിന്ത ആഴത്തിൽ വേരോടിനിൽക്കുന്നതായി മനസ്സിലാക്കാം. അതിനുള്ള ചർച്ചകളും നടന്നുവരികയാണ്. ഇതിനായി ചെറിയ ചെറിയ ഒത്തുകൂടലുകളും നടന്നുകഴിഞ്ഞു. ഏഴാമത് വാർഷിക ജനറൽബോഡി യോഗദിനത്തിൽ വലിയ ഒത്തുകൂടലിന് കളമൊരുങ്ങുകയാണ്. സ്നേഹതീരത്തെക്കുറിച്ച് നമുക്ക് ഒരുപാട് സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ ഇന്നലത്തെപ്പോലെ ഇനിയും നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയുന്ന ഒരു ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഈ ഒത്തുകൂടൽ. ആരോഗ്യപരമായ ചർച്ചയിലൂടെ വീണ്ടും നല്ലൊരു ഭരണസമിതിയെ തെരഞ്ഞെടുക്കാൻ കഴിയട്ടെ എന്ന പ്രതീക്ഷയോടെ ഇന്നലെവരെ കണ്ട ഒരുമയും സഹകരണവും തുടർന്നും നിലനിർത്തിക്കൊണ്ട് സ്നേഹതീരത്തെ കൂടുതൽ ശക്തിയുള്ള പ്രസ്ഥാനമാക്കി മാറ്റാൻ കഴിയട്ടെ എന്നും പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.