സ്നേഹതീരം, ജന്മനാടിന് നേടിക്കൊടുത്ത രണ്ട് വികസന സമ്മാനങ്ങളാണ് പെരുമാതുറ പഞ്ചായത്തും മുതലപ്പൊഴി ടൂറിസം പദ്ധതിയും. ഇന്നല്ലെങ്കിൽ നാളെ സാക്ഷാത്കരിക്കപ്പെടാൻ പോകുന്ന പെരുമാതുറ പഞ്ചായത്ത് അനുവദിച്ചുകൊണ്ട് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി എം.കെ. മുനീർ പറഞ്ഞു 'ഞാൻ എെൻറ പ്രിയസുഹൃത്ത് ഇ.എം. നജീബിന് നൽകുന്ന സമ്മാനം' ആണ് പെരുമാതുറ പഞ്ചായത്ത്. സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർഹുസൈൻ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് മൂന്ന് കോടിയുടെ മുതലപ്പൊഴി ടൂറിസം പദ്ധതിക്ക് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ കഴിഞ്ഞ് ഇതിെൻറ പണി ആരംഭിക്കുകയും ചെയ്തു. മൂന്ന് കോടി മുപ്പത് കോടിയായി വർധിക്കുന്ന തരത്തിൽ ടൂറിസം സാധ്യതകൾ ഉള്ള പ്രദേശമാണ് മുതലപ്പൊഴി എന്ന് ടൂറിസം അധികൃതരും സമ്മതിക്കുന്നു. ടൂറിസത്തിന് അത്രമാത്രം വികസന സാധ്യതയുള്ള പ്രകൃതി അനുഗ്രഹിച്ച് നൽകിയ പ്രദേശമാണ് മുതലപ്പൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.