സൗമ്യം ദീപ്​തം റിയാസി​െൻറ സാന്നിധ്യം

ഡോ.പി. നസീർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രിയപ്പെട്ട റിയാസ് അല്ലാഹുവിലേക്ക് യാത്രയായി... ശരിക്കും ആകസ്മികമായ മരണം. ഭൗതികജീവിതത്തിൽ ഇനിയും ചെയ്തുതീർക്കാൻ ഒരുപാടു കാര്യങ്ങൾ ബാക്കിെവച്ചുകൊണ്ടൊരു യാത്ര. മക്കൾ റിൻഷയും ജിൻഷയും സ്കൂൾ വിദ്യാർഥികൾ, അവരെകുറിച്ച് കണ്ട സ്വപ്നങ്ങളും ബാക്കിയാണ്. ജില്ല സഹകരണ ബാങ്ക് സീനിയർ മാനേജർ പദവിയിൽനിന്ന് ഇനിയും ലഭിച്ചേക്കാവുന്ന പ്രമോഷനുകൾ, സർവോപരി 2015 മുതൽ മെക്കയുടെ തിരുവനന്തപുരം ജില്ല സെക്രട്ടറിയായി തുടരുന്ന റിയാസിൽ സംഘടന നേതൃത്വം അർപ്പിച്ചിട്ടുണ്ടായിരുന്ന വലിയ പ്രതീക്ഷകൾ, എല്ലാം അല്ലാഹുവി​െൻറ വിധിക്കായി വിടുന്നു. 'സ്നേഹതീരത്തി'​െൻറ സജീവ സംഘാടകനായിരുന്നു റിയാസ്. റിയാസി​െൻറയും സക്കീർ ഹുസൈ​െൻറയും താൽപര്യപ്രകാരം സ്നേഹതീരത്തിൽ പലപരിപാടികളിലും പെങ്കടുക്കാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. വലിയൊരു മനുഷ്യസ്നേഹിയായ ഡോ. സഹദുള്ളയും തന്നാൽ കഴിയുന്നത്ര ആരെയും സഹായിക്കുന്ന ഇ.എം. നജീബും ഒക്കെ ഈ കൂട്ടായ്മക്ക് എപ്പോഴും ഒരു മുതൽകൂട്ടാണ്. 2010ലാണ് റിയാസ് മെക്കയുമായി സഹകരിച്ചുതുടങ്ങുന്നത്. 2011ൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറായി നിയമിതനായതിനെ തുടർന്ന്, മെക്കയുടെ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന ഞാൻ ആരിഫ് മുഹമ്മദ്ഖാന് ഉത്തരവാദിത്തം കൈമാറി. സെക്രട്ടറിയായി ചാർജെടുത്ത ആരിഫ് പൂർവാധികം ഭംഗിയായി ജില്ലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും വിജയിച്ചു. സംസ്ഥാനതലത്തിലും ആരിഫി​െൻറ പ്രവർത്തനം അതിവേഗം ശ്രദ്ധിക്കപ്പെട്ടു. യാദൃശ്ചികമായി ആരിഫിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അടിയന്തരമായി വിശ്രമം ആവശ്യമായി വന്നു. തുടർന്ന് 2015ൽ റിയാസിന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. ഒൗദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും വല്ലപ്പോഴും പങ്കെടുക്കുമായിരുന്നു മെക്ക മീറ്റിങ്ങുകളിലെല്ലാം റിയാസി​െൻറ സാന്നിധ്യം ശ്രദ്ധിച്ചിരുന്നു. സൗമ്യമായ സംസാരം, ശാന്തമായ ഇടപെടൽ, എപ്പോഴും വിനയാന്വിതൻ. എല്ലാ പ്രവർത്തനങ്ങളിലും തന്നാൽ കഴിയുന്ന പങ്കാളിത്തംകൂടി ഉറപ്പുവരുത്താൻ ശ്രമിക്കുന്ന പ്രകൃതം. പലകാര്യങ്ങൾക്കും പലപ്പോഴും മൂന്നോ നാലോ പ്രധാനപ്പെട്ട ഭാരവാഹികൾ മാത്രം മൊത്തം ചെലവ് പങ്കിട്ടു എടുത്തിരുന്ന രീതിയാണ് ജില്ല കമ്മിറ്റി തുടർന്നിരുന്നത്. എന്നാൽ റിയാസ് ജില്ല സെക്രട്ടറി ആകുന്നതിനു മുമ്പ് തന്നെ ഓരോ കാര്യങ്ങൾക്ക് വേണ്ടി വരുന്ന മൊത്തം ചിലവിൽ ഒരുവിഹിതം നിർബന്ധിച്ചു ഏൽപിക്കാറുണ്ടെന്ന് ആരിഫ് ഖാൻ പറയാറുണ്ട്. ഏറ്റവും ഒടുവിൽ എറണാകുളത്ത് നടന്ന സ്റ്റേറ്റ് കൗൺസിലിലും റിയാസ് പങ്കെടുത്തു. ഇന്ന് റിയാസ് നമ്മോടൊപ്പമില്ല. പക്ഷേ, ആരവങ്ങളൊന്നും ഇല്ലാതെ റിയാസ് നമുക്കൊപ്പം നടന്നതി​െൻറ സാമൂഹിക ഇടപെടലി​െൻറ കാൽപ്പാടുകൾ നമ്മോടൊപ്പം എക്കാലവും നിലനിൽക്കും. റിയാസി​െൻറ സൗമ്യഭാവം പകർത്തുവാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ. പരേതതന് ദൈവം സമാധാനവും അനുഗ്രഹവും നൽകുമാറാകെട്ട. കുടുംബങ്ങൾക്കും ബന്ധുമിത്രാദികൾക്കും മനഃസമാധാനവും നൽകട്ടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.