തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിൽ മാതൃകാപരമായി പ്രവർത്തിച്ച സംസ്ഥാന സർക്കാറിെൻറ വിവിധ സേനാവിഭാഗങ്ങളെ സർക്കാർ അനുമോദിക്കുന്നു. കേരള പൊലീസ്, അഗ്നിരക്ഷാസേന, വനം-വന്യജീവി വകുപ്പ്, എക്സൈസ് വകുപ്പ്, ജയിൽ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നീ യൂനിഫോം സേനാവിഭാഗങ്ങളെയാണ് അഭിനന്ദിക്കുന്നത്. ഇതിെൻറ ഭാഗമായി തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സംയുക്ത പരേഡ് നടക്കും. പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. സേനാവിഭാഗങ്ങൾക്കുള്ള പ്രശംസാപത്രവും മുഖ്യമന്ത്രി നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസ് മേധാവി എ. ഹേമചന്ദ്രൻ, വനം വന്യജീവി വകുപ്പ് മേധാവി പി.കെ. കേശവൻ, ജയിൽ മേധാവി ആർ. ശ്രീലേഖ, മോട്ടോർവാഹനവകുപ്പ് മേധാവി കെ. പത്മകുമാർ എന്നിവർ അതത് സേനാവിഭാഗങ്ങൾക്കുള്ള ഉപഹാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.