കൊല്ലം: വസ്തുതർക്ക കേസിൽ സാക്ഷി പറയാനെത്തിയ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ കോടതിമുറിക്കുള്ളിൽ അഭിഭാഷകയെ അപമാനിച്ചെന്ന് പരാതി. സംഭവത്തിൽ കുണ്ടറ സ്വദേശി ബെനാൻസനെ (56) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 11.30ന് കൊല്ലം പ്രിൻസിപ്പൽ മുനിസിഫ് കോടതിയിലാണ് സംഭവം. അഭിഭാഷകർക്കും കക്ഷികൾക്കുമായുള്ള െബഞ്ചിലിരുന്ന ബെനാൻസൺ തൊട്ടടുത്തിരുന്ന അഭിഭാഷകയെ ശാരീരികമായി അപമാനിക്കുയായിരുന്നുവത്രെ. താക്കീത് ചെയ്ത് അകലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വീണ്ടും അടുത്തെത്തി അപമാനിച്ചെന്നാണ് അഭിഭാഷകയുടെ മൊഴി. മജിസ്ട്രേറ്റ് അഭിഭാഷകയോട് വിവരങ്ങൾ ആരാഞ്ഞശേഷം ജില്ല ജഡ്ജിയെ ധരിപ്പിച്ചു. തുടർന്ന് ജില്ല ജഡ്ജിയുടെ നിർദേശപ്രകാരം മജിസ്ട്രേറ്റ് നേരിട്ട് പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ അഭിഭാഷകർ സംഘം ചേർന്ന് ബെനാൻസണെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ബെനാൻസണെ കസ്റ്റഡിയിലെടുക്കുത്ത വെസ്റ്റ് പൊലീസ് സ്േറ്റഷന് മുന്നിൽ അഭിഭാഷകർ സംഘടിച്ചതോടെ പ്രതിയെ പിന്നീട് ഇൗസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. അഭിഭാഷകയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതിന് ഐ.പി.സി 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശാരീരികമായി താൻ ഏറെ അവശനാണെന്നും അബദ്ധത്തിലാണ് കൈ അഭിഭാഷകയുടെ ശരീരത്തിൽ തട്ടിയതെന്നുമാണ് ബെനാൻസൺ പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.