പ്രളയബാധിതർക്ക് അടിയന്തര സഹായം; 1822 കുടുംബങ്ങൾക്ക് നൽകി

കൊല്ലം: പ്രളയബാധിതർക്ക് സംസ്ഥാന സർക്കാറി​െൻറ അടിയന്തര സഹായമായ 10,000 രൂപ ജില്ലയില്‍ ഇതുവരെ 1822 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. വെള്ളം കയറി രണ്ടു ദിവസമോ അതിലേറെയോ വീടുകള്‍ താമസയോഗ്യമല്ലാതിരുന്ന 4421 കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയത്. ഇനി 2599 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കാനുള്ളത്. ബാങ്ക്് പാസ്ബുക്കി​െൻറ പകർപ്പ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കാലതാമസം വരുത്തിയ 2599 കുടുംബങ്ങൾക്ക് ധനസഹായം രണ്ടു ദിവസത്തിനകം അക്കൗണ്ട് വഴി നൽകും. 2557 കുടുംബങ്ങൾ ഉൾപ്പെട്ട കൊല്ലം താലൂക്കാണ് പട്ടികയിൽ ഒന്നാമത്. പത്തനാപുരം 142, കരുനാഗപ്പള്ളി 933, പുനലൂർ 63, കുന്നത്തൂർ 576, കൊട്ടാരക്കര 142 എന്ന ക്രമത്തിലാണ് മറ്റു താലൂക്കുകളിലെ ദുരിതബാധിതർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 6200 രൂപയും കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽനിന്ന് 3800 രൂപയും ചേർത്താണ് അടിയന്തര സഹായം നൽകുന്നത്. തുടക്കത്തിൽ ജില്ലയിൽ 107 ദുരിതാശ്വാസ ക്യാമ്പുകളിലായി 5694 കുടുംബങ്ങളെയായിരുന്നു മാറ്റി പാർപ്പിച്ചത് (18,930 പേർ). ആലപ്പുഴ ജില്ലയിൽനിന്നുള്ള 104 കുടുംബങ്ങളെ (410 പേർ) കൊല്ലം തങ്കശ്ശേരി ഇൻഫൻറ് ജീസസ് സ്കൂളിലും കരുനാഗപ്പള്ളിയിലെ ക്യാമ്പിലുമായി താമസിപ്പിച്ചിരുന്നു. ക്യാമ്പിലുള്ളവർ ഭൂരിപക്ഷവും വീടുകളിലേക്ക് മടങ്ങിയതോടെ ജില്ലയിൽ രണ്ടിടത്തു മാത്രമാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. കുണ്ടറ മുളവനയിലും കരുനാഗപ്പള്ളി പകൽ വീടിലുമായി നാല് കുടുംബങ്ങൾ കഴിയുന്നു (17 പേർ). മുളവന ക്യാമ്പിലുള്ളത് ആലപ്പുഴയിൽനിന്നുള്ള കുടുംബമാണ്. തുക വിതരണത്തി​െൻറ വിശദാംശം താലൂക്ക് - ധനസഹായത്തിന് അര്‍ഹമായ കുടുംബം - തുക ലഭ്യമായത് - ലഭിക്കാനുള്ള കുടുംബം കൊല്ലം 2557 702 1855 കൊട്ടാരക്കര 142 138 4 കുന്നത്തൂര്‍ 576 542 34 കരുനാഗപ്പള്ളി 933 244 689 പുനലൂര്‍ 63 54 9 പത്തനാപുരം 150 142 8 ------------------------------------------------------- ആകെ 4421 1822 2599
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.