രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കണം

ഓച്ചിറ: പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ആലപ്പാട് പഞ്ചായത്തിൽനിന്ന് 61 വള്ളങ്ങളും 403 മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സർക്കാർ പട്ടികയിൽ അഞ്ച് വള്ളങ്ങൾ മാത്രമാണ്. പതിനായിരങ്ങളെ രക്ഷിച്ച തൊഴിലാളികൾ ഒരു നേട്ടവും ആഗ്രഹിച്ചിട്ടില്ല. അവരെ ആദരിക്കുമ്പോൾ ചിലരെ മാത്രം ഉൾപ്പെടുത്തിയത് ശരിയല്ല. കുറ്റമറ്റ പട്ടിക തയാറാക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടണം. ആദരിക്കൽ ചടങ്ങിൽനിന്ന് രക്ഷാസേനയായി പ്രവർത്തിച്ചവരെ ഒഴിവാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി ആർ. രാജപ്രിയൻ, ജില്ല വൈസ് പ്രസിഡൻറ് ഷാജഹാൻ കുളച്ചവരമ്പിൽ, അഴീക്കൽ ശശി, ശശി അമരാവതി എന്നിവർ ആവശ്യപ്പെട്ടു. നാടിനൊപ്പം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വിദ്യാർഥികളും കൊല്ലം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ സ്‌കൂള്‍ വിദ്യാര്‍ഥികളും. തേവലക്കര കെ.വി.എം മോണ്ടിസോറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച 8000 രൂപ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന് കൈമാറി. പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ഇവർ പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി നല്‍കി. സ്‌കൂളിലെ ഓണാഘോഷം ഒഴിവാക്കി അതിനായി മാറ്റിെവച്ച തുക മാനേജ്‌മ​െൻറ് നേരത്തേ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. സ്‌കൂള്‍ മാനേജര്‍ അന്‍സാര്‍ റഷീദും അധ്യാപികമാരും 68 വിദ്യാര്‍ഥികളുമാണ് കലക്ടറെ കാണാനെത്തിയത്. പഴയാറ്റിന്‍കുഴി വിമലഹൃദയ ഐ.എസ്.സി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മ​െൻറും ചേര്‍ന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപ കലക്ടർക്ക് കൈമാറി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശാലിനി മേരിയും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പണം കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.