കേരള: വിദ്യാഭ്യാസരേഖ നഷ്​ടമായവർക്ക്​ ഫീസില്ലാതെ പുതിയത്​ നൽകും

തിരുവനന്തപുരം: സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിദ്യാഭ്യാസരേഖകൾ നഷ്ടപ്പെട്ടവർക്ക് ഫീസില്ലാതെ പുതുതായി നൽകാൻ കേരള സർവകലാശാല സ​െൻററുകൾ തുറക്കും. ആലപ്പുഴയിലുള്ള സർവകലാശാല ജില്ല ഇൻഫർമേഷൻ സ​െൻറർ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, പാളയം സർവകലാശാല കാമ്പസ് എന്നിവിടങ്ങളിലെ സ​െൻററുകളിൽ വിദ്യാർഥികൾക്ക് സാക്ഷ്യപത്രം പൂരിപ്പിച്ച് നൽകാം. എം.എൽ.എ/കോർപറേഷൻ മേയർ/ മുനിസിപ്പൽ ചെയർമാൻ/പഞ്ചായത്ത് പ്രസിഡൻറ്/ഗസറ്റഡ് ഓഫിസർ ഇവരിൽ ഒരാൾ സാക്ഷ്യപ്പെടുത്തി നൽകിയാൽ സർട്ടിഫിക്കറ്റ് നൽകും. നവകേരള നിർമിതിക്കായുള്ള മുന്നേറ്റത്തിൽ എല്ലാ സഹായവും നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫിസർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ, അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ, ബി.എഡ് കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ എന്നിവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് സിൻഡിക്കേറ്റ് അഭ്യർഥിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽമാരുടെയും സംഘടന നേതാക്കന്മാരുടെയും യോഗം സെപ്റ്റംബർ മൂന്നിനും അഞ്ചിനും വൈസ് ചാൻസലർ വിളിച്ചുകൂട്ടും. 'സുസ്ഥിര കേരളം' എന്ന വിഷയത്തിൽ സർവകലാശാലയുടെ 50 കാമ്പസുകളിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. എം.ഫിൽ വിദ്യാർഥികൾക്ക് പ്രതിമാസം 1500 രൂപ ഫെലോഷിപ് നൽകാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.