കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി

അഞ്ചാലുംമൂട്‌: ഇരുട്ടി​െൻറ മറവിൽ സെപ്റ്റിക് ടാങ്ക് മാലിന്യം സ്വകാര്യ പുരയിടത്തിലേക്ക് തള്ളാനെത്തിയ ടാങ്കർ ലോറി പൊലീസ് പിടികൂടി. കഴിഞ്ഞ അർധരാത്രി ചിറ്റയം ശിവക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലേക്ക് മാലിന്യം തള്ളാനായിരുന്നു പദ്ധതി. നാട്ടുകാർ വിവരം പൊലീസിൽ വിളിച്ചറിയിച്ചു. പെരുമൺ ഭാഗത്തുണ്ടായിരുന്ന പൊലീസ് സംഘം എത്തിയതോടെ ലോറിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ചിറ്റയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറി. പിന്തുണ പിൻവലിച്ച രാജേഷ് കുമാർ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ഒഴിയണം കൊല്ലം: പിന്തുണ പിൻവലിച്ച രാജേഷ്കുമാർ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി ആവശ്യപ്പെട്ടു. യു.ഡി.എഫ് മുന്നണിബന്ധത്തിൽ പ്രസിഡൻറായ തനിക്കൊപ്പം നാല് കോൺഗ്രസ് പ്രതിനിധികളും മറ്റ് യു.ഡി.എഫ് അംഗങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര​െൻറ പിന്തുണയുടെ പേരിൽ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നൽകാമെന്ന ധാരണ വ്യാജമാണ്. ഇത്തരത്തിലൊരു കരാർ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി തലത്തിലോ യു.ഡി.എഫിലോ െവച്ചിട്ടില്ല. നിലവിൽ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നിലനിൽക്കുന്ന രാജേഷ് കുമാർ ഇല്ലാത്ത കരാറുകളുമായി തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രസിഡൻറ് പറഞ്ഞു. കോൺഗ്രസിന് നിലവിൽ ഏഴ് അംഗങ്ങളാണുള്ളത്. ആർ.എസ്.പിയുടെ രണ്ടംഗങ്ങളും ഒരു സി.എം.പി അംഗവും ഉണ്ട്. ഇവർ കൂടാതെയാണ് രണ്ട് സ്വതന്ത്രരുടെ പിന്തുണയുള്ളത്. എന്നാൽ, രാജേഷിനൊപ്പം നിൽക്കുന്ന പഞ്ചായത്ത് അംഗം ഷൈന സുമേഷ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രണ്ടര വർഷം കഴിഞ്ഞ് പ്രസിഡൻറ് പദവി മാറാമെന്ന കരാർ ലംഘിച്ചയാളാണെന്നും ജോസ് ആൻറണി ആരോപിച്ചു. പ്രസിഡൻറിനെതിരെ താൻ ഒപ്പമുണ്ടെന്ന രാജേഷ് കുമാറി​െൻറ വാദം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അംഗം തേവലക്കര ബക്കറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.