തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകൾ, ഭിന്നശേഷിക്കാർ വിഭാഗങ്ങളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ േപര് ചേർക്കാൻ താൽപര്യക്കുറവ് കാട്ടുന്നെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണ. ട്രാൻസ്ജെൻഡേഴ്സിന് അവരുടെ പേരില്‍തന്നെ വോട്ടര്‍കാര്‍ഡുകള്‍ നല്‍കാൻ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും 18 പേർ മാത്രമാണ് അപേക്ഷിച്ചത്. ഭിന്നശേഷിയുള്ളവരെ പ്രത്യേക വിഭാഗമായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. എന്നാൽ, 2660 പേരാണ് പുതുതായി എത്തിയത്. കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 2,52,28,851 േവാട്ടർമാരാണുള്ളത്. തയാറാക്കിക്കൊണ്ടിരിക്കുന്ന കരട് വോട്ടര്‍പട്ടികയില്‍ 33,416 പുതിയ വോട്ടര്‍മാരാണ്. 2019 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന 32,759 പേര്‍ക്കുകൂടി വോട്ടവകാശം ലഭിക്കും. മരിച്ച 44,800 പേരെയും ഇരട്ടിപ്പ് കണ്ടെത്തിയ 6451 പേരെയും ഒഴിവാക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടിന് അവസരം നല്‍കിയപ്പോള്‍ 10,708 പേരാണ് പുതുതായി അപേക്ഷിച്ചത്. 23,400 എൻ.ആര്‍.ഐ വോട്ടര്‍മാര്‍ നിലവിൽ പട്ടികയിലുണ്ട്. ഒൗദ്യോഗിക വെബ്സൈറ്റിലൂടെ 6 എ അപേക്ഷഫോറം പൂരിപ്പിച്ച് ഫയൽ ചെയ്ത് വോട്ടവകാശം നേടാനുള്ള അവസരം എൻ.ആർ.െഎക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ 24,460 പോളിങ് സ്‌റ്റേഷനുകള്‍ക്കൊപ്പം 467 പുതിയ സ്റ്റേഷനുകൾകൂടി ഇത്തവണ ഉൾപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.