ശുചീകരണപ്രവർത്തനത്തിന് പോയിരുന്നയാൾ എലിപ്പനി ബാധിച്ച് മരിച്ചു

കഴക്കൂട്ടം: പ്രളയക്കെടുതിയിൽെപട്ട എറണാകുളം കാക്കനാട്ട് ശുചീകരണപ്രവർത്തനത്തിന് പോയിരുന്നയാൾ എലിപ്പനിബാധിച്ച് മരിച്ചു. തോന്നയ്ക്കൽ വാലികോണം കാർത്തികഭവനിൽ അനിൽകുമാറാണ്(50) മരിച്ചത്. ഓണത്തിന് മുമ്പാണ് അനിൽകുമാർ എറണാകുളത്ത് പോയത്. രണ്ടുദിവസം അവിടെ തങ്ങിയ അനിൽ തിരിച്ചെത്തിയപ്പോൾ ചെറിയ രീതിയിൽ വന്ന പനി പിന്നീട് വഷളവാകുകയും മെഡിക്കൽകോളജിലെ തീവ്രപരിചരണത്തിൽ കഴിയവെ വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മംഗലപുരം ജനശക്തി ആക്ഷൻ കൗൺസിലി​െൻറ സജീവ പ്രവർത്തകനാണ്. നാട്ടിൽ എന്ത് ആവശ്യത്തിനും മുന്നിട്ടിറങ്ങുന്ന മികച്ച പൊതുപ്രവർത്തകൻ കൂടിയായിരുന്നു അനിൽകുമാർ. ഭാര്യ: രജനി. മക്കൾ: അശ്വനി, ആഷ്നി. പിതാവ്: പരേതനായ തങ്കപ്പൻ വൈദ്യർ. മാതാവ്: ആനന്ദവല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.