'നമ്മളൊന്നാണ്, തമ്മില്‍ തല്ലരുത്'

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള തമിഴ്-മലയാളി പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു യുവതിയും യുവാവും നടത്തിയ പ്രതികരണം ഏറ്റെടുത്ത് തമിഴ്-മലയാളി പ്രശ്നമായി പ്രചരിപ്പിക്കുന്നത് തടയുമെന്ന് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പൊലീസ് മുന്നറിയിപ്പുനൽകി. മലയാളികളെയും തമിഴ്നാട്ടുകാരെയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇവ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ അരുതെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.