തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വർക്ഷോപ്പുകളിലും എം പാനൽ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 250 ജീവനക്കാെര പിരിച്ചുവിടാൻ മാനേജ്മെൻറിെൻറ തീരുമാനം. സെപ്റ്റംബർ ഒന്നുമുതൽ 'ജോലിയിൽനിന്ന് മാറ്റിനിർത്തേണ്ടവർ' എന്ന തലക്കെട്ടിലുള്ള സർക്കുലറുകളാണ് ഡിപ്പോ എൻജിനീയർമാർക്കും വർക്ഷോപ് മേധാവികൾക്കും നൽകിയിരിക്കുന്നത്. ബ്ലാക്സ്മിത്, െപയിൻറർ, അപ്ഹോൾസ്റ്റർ എന്നിവരെയാണ് മാറ്റിനിർത്തുന്നത്. ഇതിൽ 15 വർഷംവരെ സർവിസുള്ളവരും ഉൾപ്പെടും. ബസ് ബോഡി നിർമാണം നടക്കാത്തതിനാലാണ് ഇവരെ പിരിച്ചുവിടുന്നതെന്ന് മാനേജ്മെൻറ് വിശദീകരിക്കുന്നു. അതേസമയം മാറ്റിനിർത്തപ്പെടുന്നവരിൽ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ് ബോഡി നിർമാണം നടക്കാത്ത ഡിപ്പോകളിലാണ്. ഇവരെ ഇതര കാറ്റഗറിയിൽ പുനർവിന്യസിക്കുമെന്നാണ് മറ്റൊരു വിശദീകരണം. പി.എസ്.സി അഡ്വൈസ് ചെയ്തവരെപോലും നിയമിക്കാനാകാത്ത സാഹചര്യത്തിൽ പുനർവിന്യാസം അസാധ്യമാണ്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ട്രേഡ് യൂനിയനുകൾ രംഗത്തെത്തി. നടപടി അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം മാനേജ്മെൻറിനെ സർക്കാർ തിരുത്തണമെന്നും ഭരണപക്ഷ സംഘടനകളടക്കം ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂനിയൻ സമിതി ആവശ്യപ്പെട്ടു. പുനരുദ്ധാരണ പ്രവർത്തനം എങ്ങനെ തൊഴിലാളിവിരുദ്ധവും വ്യവസായ വിരുദ്ധവുമാക്കാമെന്നതിെൻറ പരീക്ഷണശാലയായി കെ.എസ്.ആർ.ടി.സി മാറി. പിരിച്ചുവിടലുമായി മുന്നോട്ടുപോയാൽ അനിശ്ചിതകാല പണിമുടക്കിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി ഭാരവാഹികളായ സി.കെ. ഹരികൃഷ്ണൻ (െക.എസ്.ആർ.ടി.ഇ.എ -സി.െഎ.ടി.യു), ആർ. ശശിധരൻ (കെ.എസ്.ടി.ഡബ്ല്യൂ.യു-െഎ.എൻ.ടി.യു.സി), എം.ജി. രാഹുൽ (കെ.എസ്.ടി.ഇ.യു -എ.െഎ.ടി.യു.സി), ആർ. അയ്യപ്പൻ (കെ.എസ്.ടി.ഡി.യു) എന്നിവർ സംയുക്ത വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. എംേപ്ലായ്മെൻറ് എക്സ്ചേഞ്ചുകൾവഴി കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക നിയമനം നേടിയവരാണ് എം പാനൽ ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.