ഒന്നിലധികം നഗരസഭകൾക്കായി മാലിന്യസംസ്​കരണ കേന്ദ്രം സ്​ഥാപിക്കും

തിരുവനന്തപുരം: ഒന്നിലധികം നഗരസഭകൾക്ക് പൊതു മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. മുനിസിപ്പാലിറ്റി നിയമത്തിലാണ് ഭേദഗതി. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ഇത്തരം നഗരസഭകളുടെ ചുമതല സർക്കാർ ഏറ്റെടുത്തായിരിക്കും സംസ്കരണേകന്ദ്രം സ്ഥാപിക്കുക. മാലിന്യനീക്കത്തിനുള്ള ചുമതല സ്വകാര്യ ഏജൻസികൾക്ക് നൽകാനും ഒാർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. നേരേത്ത നിലവിലുണ്ടായിരുന്ന നാല് ഒാർഡിനൻസുകൾ വീണ്ടും പുറപ്പെടുവിക്കും. പ്രളയം ചർച്ച ചെയ്യാൻ നിയമസഭ ചേർന്ന സാഹചര്യത്തിലാണ് ഇൗ ഒാർഡിനൻസുകൾ വീണ്ടും ഇറക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.