വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ല; രോഗികൾ വലയുന്നു

വെളിയം: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് ഡോക്ടറില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. പ ൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്തുകളിൽനിന്നായി ദിവസം മുന്നൂറോളം രോഗികളാണ് എത്തുന്നത്. നാല് ഡോക്ടർമാർ ഉണ്ടെങ്കിലും ഉച്ചക്ക് ഒന്നുവരെ മാത്രമേ രോഗികളെ ഇവർ പരിശോധിക്കുകയുള്ളൂ. സമയക്രമമനുസരിച്ച് ഡോക്ടർമാരുടെ പരിശോധന രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നര വരെയാണ്. എന്നാൽ, ഉച്ചകഴിഞ്ഞ് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾക്ക് കൊട്ടാരക്കര താലൂക്ക്, ജില്ല ആശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയാണ്. സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ അനാസ്ഥയാണ് ഡോക്ടർമാർ ഉച്ചക്കുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ എത്തുന്ന രോഗികളും ഡോക്ടർമാരില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുണ്ട്. രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് നഴ്സുമാരില്ലാത്തതും രോഗികളെ വലക്കുന്നു. ചടയമംഗലം ബ്ലോക്കി​െൻറ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.