പുനലൂർ: തലവൂർ പാണ്ടിത്തിട്ട ക്രിസ്തുരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള സർക്കാർ അംഗീകാരമുള്ള ദ്വിവത്സര ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്സ്, ക്രിസ്തുരാജ് പ്രൈവറ്റ് ഐ.ടി.ഐയിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള ദ്വിവത്സര സർവേയർ കോഴ്സ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോൺ: 04752328844, 9947555045. മുക്കടവ് പാലത്തിെൻറ ഉപരിതലം തകർന്നു; ഗതാഗതം ഭീഷണിയിൽ പുനലൂർ: തിരക്കേറിയ പുനലൂർ-പത്തനാപുരം റോഡിലെ മുക്കടവ് പാലത്തിെൻറ ഉപരിതലം തകർന്ന് കുഴികളായി. വളവിലുള്ള പാലത്തിൽ കുഴികൂടിയായതോടെ വാഹനഗതാഗതം അപകടഭീഷണിയിൽ. യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് വൻകുഴികളാവാൻ കാരണം. ചെറിയവാഹനങ്ങളാണ് ഇതുമൂലം കടന്നുപോകാൻ ബുദ്ധിമുട്ടുന്നത്. രണ്ടുവാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ പാലത്തിനുള്ളൂ. രണ്ടുഭാഗത്തുനിന്നും വളവുകളായാണ് റോഡും പാലവും ഉള്ളത്. രാത്രിയിൽ ഈ ഭാഗത്ത് വഴിവിളക്കില്ലാത്തതും അപകടഭീഷണിയാവുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.