ആര്യ​െൻറ ഓണസമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​

പുനലൂര്‍: . തൊളിക്കോട് ഗവ.എല്‍.പി സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിയായ ആര്യന്‍ എ.എസ്. അയ്യരാണ് ചെറിയ വഞ്ചിയിലെ സമ്പാദ്യം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പ്രഥമാധ്യാപകൻ കെ.ജി. എബ്രാഹാമിന് കൈമാറിയത്. കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങള്‍ നല്‍കിയ തുക അച്ഛന്‍ വാങ്ങി നല്‍കിയ വഞ്ചിയില്‍ ശേഖരിച്ചു െവക്കുകയായിരുന്നു. ഈ തുകയാണ് മാതാപിതാക്കളുടെ അനുവാദത്തോടെ സ്കൂളിലേക്ക് നല്‍കിയത്. പ്രഥമാധ്യാപക‍​െൻറ നേതൃത്വത്തില്‍ കുട്ടികൾ തന്നെ വഞ്ചിയിലെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി. ഓണാവധിക്ക് മുമ്പ് സ്കൂളില്‍ നിന്ന് പ്രളയബാധിതരെ സഹായിക്കാനായി കുട്ടികളുടെ കൈയില്‍ കവറുകള്‍ കൊടുത്ത് വിട്ടിരുന്നു. ഇതിലൂടെ ലഭിച്ച തുകയും എണ്ണിത്തിട്ടപ്പെടുത്തി. തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി റവന്യൂ അധികൃതര്‍ക്ക് കൈമാറും. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ആളുകള്‍ താമസിച്ച ദുരിതാശ്വാസക്യാമ്പും തൊളിക്കോട് സ്കൂള്‍ ആയിരുന്നു. നാലുദിവസം നൂറിലധികം കുടുംബങ്ങളില്‍ നിന്നായി നാനൂറോളം ആളുകളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.