കൊല്ലം: സംസ്ഥാനത്ത് പ്രളയാനന്തര പുനരധിവാസത്തിനും പുനർനിർമാണത്തിനും നൂതന ആശയവുമായി ടി.കെ.എം എൻജിനിയറിങ് കോളജിലെ ആർകിടെക്ചർ വിഭാഗം. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.കെ. എൻ. ഹരിലാലിെൻറ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ ആർകിടെക്ചർ വിഭാഗം മേധാവി ഡോ. ദിലി എ. എസ്, പ്ലാനിങ് ഡിവിഷൻ കോഓർഡിനേറ്റർ ഡോ. ജോളി ജോൺ, പ്രഫ. നിസാർ എസ്. എ, ഡോ. സന്തോഷ് കുമാർ കെ. ജി, പ്രഫ. സുഭാഷ് വർമ എന്നിവർ പങ്കെടുത്തു. സ്പെഷൽ പ്ലാനിങ്, പുനരധിവാസത്തിനായുള്ള ആർകിടെക്ചർ സേവനം എന്നവയിൽ കോളജിന് വലിയ പങ്കു വഹിക്കാനാകും. ഹ്രസ്വവും ദീർഘവുമായ ആസൂത്രണം അനിവാര്യമാണ്. ഫ്ലഡ് മാപ്പിങ് ചെയ്തു ആൾക്കാരെ പുനരധിവസിപ്പിക്കാനുള്ള ചെറിയ ഗ്രാമങ്ങൾ രൂപകൽപന ചെയ്തു നിർമിക്കുകയെന്ന പ്രധാന ആശയം മുന്നോട്ട് െവച്ചു. നിർമാണ സാമഗ്രികളുടെ ഉപയോഗം കുറച്ചു ശാസ്ത്രീയമായി രൂപകൽപന ചെയ്ത കെട്ടിട നിർമാണം, അവയുടെ പ്രചാരം, ബോധവത്കരണം എന്നിവയും ചർച്ച ചെയ്തു. കോളജിലെ ആർകിടെക്റ്റുകൾ, എൻജിനീയർമാർ, പ്ലാനർമാർ ഉൾക്കൊള്ളുന്ന വിവിധ ടീമുകൾ ഇതിെൻറ ഭാഗമായി പ്രവർത്തനം തുടങ്ങി. പ്രാരംഭ നടപടികളും ഏകോപന ചർച്ചകളും നടത്തി. ജില്ല പ്ലാനിങ് ഓഫിസറും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് കൺവീനറുമായ ബിജുവും ചർച്ചയിൽ പങ്കെടുത്തു. പരിപാടികൾ ഇന്ന് കൊല്ലം സുമംഗലി ഓഡിറ്റോറിയം: മിൽമ തിരുവനന്തപുരം മേഖല വാർഷിക പൊതുയോഗം -രാവിലെ 10.30, നന്ദിയോട് രാജൻ സ്മാരക അവാർഡ് വിതരണം, മന്ത്രി കെ. രാജു - ഉച്ച 12.00 തുയ്യം വേളാങ്കണ്ണി മാതാ തീർഥാലയം: തിരുനാൾ. ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി -രാവിലെ 8.00 കുണ്ടറ കാഞ്ഞിരകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ദശാവതാരചാർത്തും അഷ്ടമിരോഹിണി മഹോത്സവവും -രാവിലെ 5.00, സംഗീതക്കച്ചേരി -വൈകു. 7.00 കുണ്ടറ ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ: എട്ടുനോമ്പ് പെരുന്നാളും കൺെവൻഷനും, മാത്യൂസ് മാർ തേവോദോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധകുർബാന -രാവിലെ 8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.