ജലദൗർലഭ്യമേഖലയിൽ കുഴൽകിണർ നിർമാണം: പ്രതിഷേധവുമായി നാട്ടുകാർ

കിളിമാനൂർ: ജനസാന്ദ്രതയേറിയതും രൂക്ഷമായ ജലക്ഷാമം നേരിടുന്നതുമായ പ്രദേശത്ത് കുഴൽകിണർ നിർമാണത്തിന് വീണ്ടും ശ്രമം. ഇതിനെതിരെ ജനകീയസമരവുമായി നാട്ടുകാർ വീണ്ടും രംഗത്തെത്തി. നഗരൂർ ദർശനാവട്ടം ഗുരുദേവ് യു.പി. സ്കൂളിന് സമീപം സ്വകാര്യവ്യക്തി ആരംഭിച്ച കുഴൽകിണർ നിർമാണത്തിനെതിരെയാണ് ദർശനാവട്ടം തെറ്റിക്കുഴിഭാഗത്തെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. മാസങ്ങൾക്കുമുമ്പ് ഇവിടെ കുഴൽ കിണർ നിർമിക്കാനുള്ള ശ്രമം നാട്ടുകാരുടെ സമരത്തെതുടർന്ന് ഉപേക്ഷിച്ചിരുന്നു. തുടർന്ന് വസ്തു ഉടമ ഹൈകോടതിയെ സമീപിച്ച് ഭൂജലവകുപ്പിനെകൊണ്ട് സർേവ നടത്താനുള്ള ഉത്തരവ് നേടി. ഈ ഉത്തരവ് കിണർ കുഴിക്കാനുള്ള അനുമതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീണ്ടും കുഴൽകിണർ നിർമിക്കാൻ ശ്രമമുണ്ടായി. ജനരോഷത്തെതുടർന്ന് ഇൗ ശ്രമവും പരാജയപ്പെട്ടു. കഴിഞ്ഞദിവസം ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കാനെത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ കുഴൽകിണർ നിർമിച്ചാൽ കിണറുകളിലെ ജലനിരപ്പ് കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്. IMG-20180831-WA0045.jpg നഗരൂരിൽ കുഴൽകിണർ നിർമാണത്തിനെതിരെ നാട്ടുകാർ സമരപ്പന്തൽ കെട്ടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.