കൊട്ടാരക്കര: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരം പാചകം ചെയ്ത് നല്‍കി ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെ കാൻറീന്‍. പൊതു ശൗചാലയത്തിനോട് ചേർന്നാണ് കാൻറീെൻറ പ്രവര്‍ത്തനം. സെപ്ടിക് ടാങ്ക് പൊട്ടി മലിനജലവും വിസര്‍ജ്യവും അടുക്കളയോട് ചേര്‍ന്ന്‍ കെട്ടിക്കിടക്കുന്നു. മലിനജലത്തിന് നടുവിലായാണ് കാൻറീെൻറ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. ആഹാരം പാചകം ചെയ്യാനായും ഈ ടാങ്കിലെ ജലമാണ് ഉപയോഗിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി കൈക്കൊണ്ടില്ല. മലിനജലം ഒഴുകാനുള്ള സംവിധാനം ഇല്ലാതെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെ ശുചിമുറി പ്രവര്‍ത്തിച്ചിരുന്നത്. മലിനജലം പുറത്തേക്ക് ഒഴുകിയതോടെ കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിമുറി അടച്ചുപൂട്ടിയിരുന്നു. പുതിയ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടാക്കണമെന്നും കലക്ടര്‍ നിർദേശിച്ചിരുന്നു. ഈ നിർദേശം പാലിക്കാതെ വീണ്ടും ശൗചാലയം തുറന്ന്‍ പ്രവർത്തിപ്പിച്ചു. സ്വകാര്യവ്യക്തികള്‍ ലേലത്തിലെടുത്താണ് കാൻറീന്‍ നടത്തുന്നത്. നിരവധി പേര്‍ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി അസിസ്റ്റൻറ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടുക്കളഭാഗത്തെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപെട്ടതായും കാൻറീന്‍ നടത്തിപ്പുകാരനെ വിളിച്ച് താക്കീത് നല്‍കിയതായും പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണുമെന്നും കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി അസിസ്റ്റൻറ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ റ്റി. സുധീര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.