കൊല്ലം: കൃഷിനാശം സംഭവിച്ച കർഷകരുടെ കാർഷികകടം എഴുതിത്തള്ളണമെന്ന് െഎ.എൻ.എൽ പത്തനാപുരം മണ്ഡലം കമ്മിറ്റി. ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന യോഗം ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.എം. ഷെറീഫ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി സൈനുദ്ദീൻ ആദിനാട്, എൻ.എൽ.യു. പ്രസിഡൻറ് യു.എ. സലാം, സെയ്ദാലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പത്തനാപുരം സെയ്ദാലി (പ്രസി.), സെയിൻ കാര്യറ (ജന.സെക്ര.), നെജീബ് ഇല്യാസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഗവ. യു.പി സ്കൂളിൽ വീണ്ടും സാമൂഹികവിരുദ്ധ ശല്യം കുളത്തൂപ്പുഴ: പൊലീസ് സ്റ്റേഷൻ മതിലിനോട് ചേർന്നുള്ള ഗവ. യു.പി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ ശല്യം തുടർക്കഥയാകുന്നു. സാമൂഹിക വിരുദ്ധർ രാത്രിയിൽ വളപ്പിനുള്ളിൽ കടന്ന് സ്കൂളിലെ സാധനസാമഗ്രികൾ തച്ചുടയ്ക്കുന്നതും പരിസരം വൃത്തികേടാക്കുന്നതും പതിവാണ്. ആഴ്ചകൾക്ക് മുമ്പ് സ്കൂൾ കെട്ടിടത്തിെൻറ വരാന്തയിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിടുകയും ഭക്ഷണ മാലിന്യം വിതറുകയും ചെയ്തിരുന്നു. കൂടാതെ, ക്ലാസ് മുറിക്കുള്ളിൽ അതിക്രമിച്ച് കയറി െബഞ്ചും ഡെസ്കും തകർക്കുകയും പഠനോപകരണങ്ങൾ കേടുവരുത്തുകയും ചെയ്തു. സംഭവത്തിൽ പി.ടി.എ പൊലീസിൽ പരാതി നൽകിയിരുന്നു. ഓണാവധിക്ക് ശേഷം തുറന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂളിലെ കുടിവെള്ള പൈപ്പുകൾ തകർത്തത്. കിണറിനുള്ളിലെ ജലസേചന പമ്പ് ഇളക്കി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അധ്യയന വർഷം ആരംഭിച്ചതിനു ശേഷം നിരവധി തവണ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. സ്കൂളിനെ സംരക്ഷിക്കാനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.