പൂവാലന്മാരുടെ വലയിൽ വെങ്ങാനൂർ വലയുന്നു

വിഴിഞ്ഞം: വെങ്ങാനൂർ കേന്ദ്രീകരിച്ച് പൂവാലശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാവിലെ മകളെ സ്കൂളിൽ കൊണ്ടുപോകാൻ ടൂവീലറിൽ എത്തിയ വീട്ടമ്മയെ മൂന്നംഗ സംഘം ശല്യം ചെയ്തു. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു. എന്നാൽ, ഇവരുടെ വാഹനനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. രാവിലെയും വൈകീട്ടും സ്കൂൾസമയം കേന്ദ്രീകരിച്ചാണ് പൂവാലശല്യം കൂടുതലും. മുമ്പ് ഇത്തരക്കാരെ വിലക്കിയിരുന്നെങ്കിലും സംഘമായി എത്തുന്നവർ തിരിച്ച് ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. വെങ്ങാനൂരിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് എത്തുന്ന പൂവാലസംഘം സ്കൂൾ മതിലിൽ കയറിയിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്ന് അധികൃതർ നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ല. കൂടാതെ കോവളം-കാരോട് ബൈപാസ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടവും ഉപയോഗവും വർധിക്കുന്നതായും പരാതിയുണ്ട്. സന്ധ്യയാകുന്നതോടെ വിഴിഞ്ഞം മുതൽ വെങ്ങാനൂർ വരെയുള്ള റോഡിലും നിർമാണം നടക്കുന്ന ബൈപാസ് റോഡിലും ബൈക്ക് റേസിങ് നടക്കുന്നതായും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.