എയർ ഇന്ത്യക്കെതിരായ വ്യാജ പ്രചാരണം; ഉന്നതതല അന്വേഷണം വേണം -എ. സമ്പത്ത്​ എം.പി

തിരുവനന്തപുരം: എയർ ഇന്ത്യയുടെ എല്ലാ ഒാപറേഷനുകളും ഒക്ടോബർ ഒന്ന് മുതൽ നിർത്തിവെക്കുന്നതായും എല്ലാ ജീവനക്കാര െയും പിരിച്ചുവിടുന്നതായും അറിയിച്ചുകൊണ്ടുള്ള വ്യാജ സർക്കുലർ വ്യാപകമായി പ്രചരിപ്പിച്ചത് സംബന്ധിച്ച് അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. 25ന് എയർ ഇന്ത്യ ജനറൽ മാനേജരുടെ പേരിലുള്ള സ്റ്റാഫ് നോട്ടിഫിക്കേഷനായിട്ടാണ് സുപ്രീംകോടതിയുടെ പേരുപോലും ദുരുപയോഗപ്പെടുത്തിക്കൊണ്ട് വ്യാജ സർക്കുലർ പുറത്തുവന്നിട്ടുള്ളത്. എയർ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് തീരുമാനമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഇൗ സംഭവം ഏവിയേഷൻ മന്ത്രി അടിയന്തരമായി ഇടപെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും എം.പി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.