മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്​റ്റ്​: തലസ്​ഥാനത്ത്​ പ്രതിഷേധ കൂട്ടായ്​മ

തിരുവനന്തപുരം: പുെണയിലെ ഭിമ-കൊരെഗാവ് സംഭവവുമായി ബന്ധപ്പെടുത്തി മാവോവാദികളാണെന്നാരോപിച്ച് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രർത്തകരും സാംസ്കാരിക പ്രവർത്തകരുമായ തെലുങ്ക് കവി വരവരറാവു, അഭിഭാഷക സുധഭരദ്വാജ്, വെർണൻ ഗോൺസാലവസ്, അരുൺ വെരാരെ, ഗൗതം നവലക്ക എന്നിവരെ വ്യാജ കേസുകൾ ചമച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഏജീസ് ഒാഫിസിന് മുന്നിൽ പ്രതിഷേധകൂട്ടായ്മ നടത്തി. അന്യായമായി തടങ്കലിൽ പാർപ്പിക്കപ്പെട്ടിരിക്കുന്നവരെ നിരുപാധികം വിട്ടയക്കണമെന്നും രാജ്യത്തെ ഭരണഘടനയെയും പൗരാവകാശങ്ങളെയും സംരക്ഷിക്കണമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം അനുവദിക്കണമെന്നും പ്രതിഷേധകൂട്ടായ്മ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. ദേശീയ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. പീറ്റർ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരനേതാവ് ആർ. അജയൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന നേതാക്കളായ എം.എ. ഫ്രാൻസിസ്, സീറ്റാ ദാസൻ, എൻ.ഇ. ഗീത, സാജിദ് ഖാലിദ്, പി. പരശുരാമൻ, ജയചന്ദ്രൻ കടമ്പനാട്, കെ.എം. നദ്വി, പി. കമലാസനൻ, എസ്. സുധികുമാർ, കരകുളം സത്യകുമാർ, ഇ. വേലായുധൻ, ഹരി ശർമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.