നെയ്യാറ്റിൻകര: മേഖലയിൽ പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് ആദ്യ ഗഡു നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 3800 രൂപയാണ് നൽകിയത്. നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമായി 704 പേർക്കാണ് നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6200 രൂപയും ഉടനെ നൽകും. ആദ്യ ഗഡുവായി ദുരന്തത്തിനിരയായവർക്ക് 10,000 രൂപ നൽകുമെന്നാണ് അറിയിച്ചതെങ്കിലും ദുരന്തനിവാരണ ഫണ്ടിലെ തുകയാണ് ഇപ്പോൾ വിതരണം നടത്തിയത്. 250 ലെറെ പേർക്ക് വെള്ളിയാഴ്ച വിതരണം ചെയ്തു. അവശേഷിക്കുന്നവർക്ക് രണ്ട് ദിവസത്തിനുള്ളിൽ തുക നൽകി പൂർത്തീകരിക്കുമെന്നും തഹസിൽദാർ മോഹനകുമാർ അറിയിച്ചു. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി കോടികളുടെ നാശമാണ് നെയ്യാറ്റിൻകരയിലുണ്ടായത്. 140 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണമായും തകർന്നു. വീടുകൾക്ക് 10 കോടിയുടെ നാശനഷ്ടവും കൃഷിയിൽ 30 കോടിയുടെ നാശവും സംഭവിച്ചതായാണ് കണക്ക്. ദുരിതാശ്വാസനിധിയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് നാല് ലക്ഷം രൂപ താലൂക്ക് ഒാഫിസിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.